ടെൽ അവീവ് : ഗാസ മുനമ്പിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളിൽ നിന്നും ഇസ്രായേൽ പ്രതിരോധ സേന കണ്ടെത്തിയത് വൻ ആയുധ ശേഖരം. ക്ലാസ് മുറികളിലും കളിപ്പാട്ടങ്ങളിലും എല്ലാം ഒളിപ്പിച്ച രീതിയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ടെഡി ബെയറിനുള്ളിൽ സ്റ്റഫ് ചെയ്ത നിലയിൽ റൈഫിളുകളും വെടിക്കോപ്പുകളും കണ്ടെത്തി.
551-ാം ഡിവിഷനിലെ സൈനികർ ഒരു സ്കൂളിൽ ടെഡി ബിയറിന്റെ ഉള്ളിൽ ഒളിപ്പിച്ച സ്നൈപ്പർ റൈഫിളും വെടിക്കോപ്പുകളും കണ്ടെത്തിയതായി വ്യക്തമാക്കുന്ന വീഡിയോ ഇസ്രായേൽ പ്രതിരോധ സേന സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. യുഎൻ ഓർഗനൈസേഷൻ ഫോർ പാലസ്തീനിയൻ റെഫ്യൂജീസ് (UNRWA) നൽകുന്ന ബാഗുകളിൽ ഒളിപ്പിച്ച നിലയിലും നിരവധി ആയുധങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
ഗാസയിൽ ഹമാസ് ഭീകരർ ആശുപത്രികളും സ്കൂളുകളും ഭീകര പ്രവർത്തനത്തിന്റെ കേന്ദ്രങ്ങൾ ആക്കുന്നതായി നേരത്തെ തന്നെ ഇസ്രായേൽ വിമർശനമുന്നയിച്ചിരുന്നു. ഗാസയിലെ മറ്റൊരു സ്കൂളിൽ ഇസ്രായേൽ സൈന്യം നടത്തിയ തിരച്ചിലിൽ ക്ലാസ് മുറികളിൽ നിന്നും നിരവധി എകെ 47 തോക്കുകളും ഗ്രനേഡുകളും വെടിക്കോപ്പുകളും കണ്ടെത്തിയിരുന്നു.
Discussion about this post