ന്യൂഡൽഹി: പോസ്റ്റ് ഓഫീസ് ബിൽ 2023 പാസാക്കി ലോക് സഭ. കഴിഞ്ഞ ബുധനാഴ്ച ലോക്സഭയിൽ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ സഭാ നടപടികൾ തടസ്സപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുന്നതിനിടെയാണ് സഭ ബിൽ പാസാക്കിയത്. 1898-ലെ 125 വർഷം പഴക്കമുള്ള ഇന്ത്യൻ പോസ്റ്റ് ഓഫീസ് നിയമത്തിന് പകരമാണ് ബിൽ വരുന്നത്. ഇന്ത്യയുടെ തപാൽ സംവിധാനത്തെ തന്നെ ഈ ബിൽ പരിവർത്തനം ചെയ്യുമെന്ന് കേന്ദ്രസർക്കാർ വെളിപ്പെടുത്തി
പുതിയ പോസ്റ്റൽ നിയമത്തിലെ സെക്ഷൻ 9 പ്രകാരം അടിയന്തര ഘട്ടത്തിൽ ഒരു നോട്ടിഫിക്കേഷനിലൂടെ പോസ്റ്റൽ ഉരുപ്പടികൾ പരിശോധിക്കുവാനും, വേണമെങ്കിൽ തടഞ്ഞുവെക്കാനും പോസ്റ്റൽ ഉദ്യോഗസ്ഥനെ അധികാരപ്പെടുത്തുന്നു. ഏതെങ്കിലും നിരോധിത വസ്‌തുക്കളോ കസ്റ്റംസ് തീരുവ അടക്കാത്ത ഇനങ്ങളോ ഉണ്ടെന്ന് സംശയം തോന്നിയാൽ തപാൽ ഉരുപ്പടികൾ കസ്റ്റംസ് അധികാരികൾക്ക് കൈമാറാനും ഈ വ്യവസ്ഥ തപാൽ ഓഫീസർമാരെ അനുവദിക്കുന്നു.
ആക്ടിന്റെ 10-ാം വകുപ്പ്, പ്രതിപക്ഷത്തിന്റെ നിശിത വിമർശനത്തിന്റെ പാത്രമായി , ഉദ്യോഗസ്ഥൻ “വഞ്ചനാപരമായോ മനഃപൂർവ്വം സേവനം നഷ്‌ടപ്പെടുകയോ കാലതാമസം വരുത്തുകയോ തെറ്റായി വിതരണം ചെയ്യുകയോ” ചെയ്‌തില്ലെങ്കിൽ, തപാൽ ഓഫീസിനെയും അതിന്റെ ഉദ്യോഗസ്ഥരെയും പോസ്റ്റൽ ബാധ്യതയിൽ നിന്ന് ഒഴിവാക്കുന്നതാണിത്.
1986ൽ അന്നത്തെ കോൺഗ്രസ് സർക്കാർ ഇതേ ഭേദഗതി കൊണ്ടുവരാൻ ശ്രമിച്ചിരുന്നുവെന്ന് മന്ത്രി ചൗഹാൻ ഇന്ന് പ്രതികരിച്ചു. ബില്ലിന്റെ 9, 10 വകുപ്പുകൾ “പൊതു സുരക്ഷയ്ക്കും” “ദേശീയ താൽപ്പര്യത്തിനും” അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post