ന്യൂഡല്‍ഹി; രാജ്യതലസ്ഥാനം പുതുവര്‍ഷപ്പുലരിയെ വരവേറ്റത് അതികഠിനമായ ശൈത്യത്തില്‍. കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ഏറ്റവും കുറഞ്ഞ താപനില 9 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. തണുത്ത തിരമാലയും ഇടതൂര്‍ന്ന മൂടല്‍മഞ്ഞുമാണ് കഠിനമായ തണുപ്പിന് കാരണം.
തലസ്ഥാനത്ത് നിലവില്‍ തണുപ്പ് കൂടി വരികയാണ്. 2024 ആദ്യ ആഴ്ചയില്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് കാലാവ്സ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂടല്‍മഞ്ഞ് മൂലം ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസുകളെയും വിമാന സര്‍വ്വീസുകളെയും ബാധിച്ചിരുന്നു.
തെരുവില്‍ താമസിക്കുന്ന ആളുകള്‍ക്കും , ഷെല്‍ട്ടറുകളില്‍ ആഭയം പ്രാപിക്കുന്നവര്‍ക്കും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു നല്‍ക്കണമെന്ന് പ്രദേശവാസികള്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. നടപ്പാതയില്‍ താമസിക്കുന്നവര്‍ക്ക് രാത്രി ഷെല്‍ട്ടറുകളില്‍ എത്താന്‍ തണുപ്പില്‍ ഒരുപാട് യാത്ര ചെയ്യണ്ടി വരുന്നു. തെരുവിലെ മാലിന്യങ്ങള്‍ കത്തിച്ചാണ് തണുപ്പില്‍ നിന്ന് രക്ഷനേടുന്നതെന്ന് ഇവര്‍ പറയുന്നു. നേരത്തെ ശൈത്യം കഠിനമായപ്പോള്‍ തെരുവുകളില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിരുന്നു.








