ലുധിയാന : പഞ്ചാബിലെ ലുധിയാനയിൽ ഇന്ധന ടാങ്കർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം. വൻ തീപിടുത്തമാണ് സംഭവസ്ഥലത്ത് ഉണ്ടായിരിക്കുന്നത്. അഞ്ചോളം അഗ്നിശമനസേനാ യൂണിറ്റുകളും സിവിൽ, പോലീസ് അഡ്മിനിസ്ട്രേഷനും സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് 12:30ഓടെയാണ് മേൽപ്പാലത്തിലെ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഇന്ധന ടാങ്കറിന് തീ പിടിച്ചത്. വലിയ രീതിയിൽ പുക പടർന്നതോടെ മേൽപ്പാലത്തിലും സമീപ പ്രദേശങ്ങളിലും ഗതാഗതം സ്തംഭിച്ചു. തീയണയ്ക്കാനും പുക നിയന്ത്രിക്കുന്നതിനും ഉള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊടും തണുപ്പും കടുത്ത മൂടൽമഞ്ഞുമാണ് നിലവിൽ പഞ്ചാബ്, ഹരിയാന പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. 7 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സോഷ്യൽ വരെയാണ് പലയിടങ്ങളിലും താപനില. ഉച്ച സമയങ്ങളിൽ പോലും മൂടൽമഞ്ഞ് അനുഭവപ്പെടുന്നത് ഗതാഗത സൗകര്യങ്ങളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.








