നദിക്കരയിൽ നിൽക്കുന്ന ഒരു പറ്റം അരയന്നങ്ങളുടെ ചിത്രമാണ് ഇത്. പ്രത്യക്ഷത്തിൽ ഈ ചിത്രം കാണുമ്പോൾ ഒന്നും തോന്നില്ലെങ്കിലും ഇതിനൊരു പ്രത്യേകതയുണ്ട്. അരയന്നങ്ങൾ മാത്രമല്ല. ഒരു മൃഗം കൂടി ഈ ചിത്രത്തിലുണ്ട്. ഈ മൃഗത്തെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നുണ്ടോ?.
ഒരു കുറുക്കനാണ് അരയന്നങ്ങൾ മാത്രമുള്ള ചിത്രത്തിലുള്ളത്. അരയന്നങ്ങളെ പിടികൂടാൻ തക്കംപാർത്ത് ഇരിക്കുകയാണ് ആ കുറുക്കൻ. ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് അതിശയം തോന്നിയേക്കാം. അതിന് കാരണം ഒറ്റ നോട്ടത്തിൽ നിങ്ങൾക്ക് കുറുക്കനെ കാണാൻ കഴിയില്ല എന്നതാണ്.
ഇത് ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ്. അതുകൊണ്ടാണ് ഒറ്റ നോട്ടത്തിൽ കുറുക്കനെ കാണാൻ നിങ്ങൾക്ക് കഴിയാതിരുന്നത്. എന്നാൽ കുറുക്കനെ വേഗത്തിൽ ചിലർ കണ്ടുകാണും. അപാര നിരീക്ഷണ പാഠവവും ബുദ്ധിശക്തിയും ഉള്ളവരാണ് ഇക്കൂട്ടർ. കൂർമ്മ ബുദ്ധിയുള്ളവർക്ക് മാത്രമേ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിൽ ഒളിച്ചിരിക്കുന്ന കൗതുകം വേഗത്തിൽ കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ. മറ്റുള്ളവർക്ക് ഇവരേക്കാൾ അധികം സമയം വേണ്ടിവരും. ചിലർക്ക് ചിത്രത്തിലെ രഹസ്യം കാണാൻ സാധിച്ചുവെന്നും വരില്ല.
അരയന്നങ്ങൾക്ക് സമീപമുള്ള മരത്തിന് മുകളിലായിട്ടാണ് കുറുക്കൻ ഉള്ളത്.
Discussion about this post