ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചുകൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. ഇപ്പോഴിതാ അച്ഛന്റെ പാത പിന്തുടർന്ന് ജീത്തു ജോസഫിന്റെ മകളും സംവിധാന രംഗത്തേക്ക് കടന്നുവരികയാണ്. ജീത്തുവിന്റെ മൂത്ത മകളായ കാത്തി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം നാളെ പുറത്തിറങ്ങും.
‘ഫോര്‍ ആലീസ്’ എന്നാണ് കാത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ജനുവരി 5 ന് കുട്ടി സ്റ്റോറീസ് എന്ന യുട്യൂബ് ചാനലിലൂടെ വൈകിട്ട് 6.30 നാണ് ചിത്രത്തിന്റെ റിലീസ്. ബെഡ്ടൈം സ്റ്റോറീസിന്റെ ബാനറില്‍ ജീത്തു ജോസഫ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്തര് അനിലും അഞ്ജലി നായരും അര്‍ഷദ് ബിന്‍ അല്‍ത്താഫുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നവീന്‍ ചെമ്പൊടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസനാണ്. മേക്കപ്പ് രതീഷ് വി, വസ്ത്രാലങ്കാരം ലിന്‍ഡ ജീത്തു, കലാസംവിധാനം രാജേഷ് പി വേലായുധന്, എഡിറ്റിംഗ് ഉണ്ണികൃഷ്ണന് ഗോപിനാഥന്, സംഗീതം വിഷ്ണു ദാസ്, അസോസിയേറ്റ് ഡയറക്ടര്‍ സുമേഷ് സന്ദകുമാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രണവ് മോഹന്‍, കളറിസ്റ്റ് അര്ജുന് മേനോന്, ആക്ഷന്‍ അഷ്റഫ് ഗുരുക്കള്‍, വിഎഫ്എക്സ് ടോണി മാഗ്മിത്ത്, ഡിസൈന്‍ ബാന്യന് ഡിസൈന്‍സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാറ്റിന ജീത്തു.
Discussion about this post