തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടിയും നർത്തകിയുമായ ശോഭന. കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന ബി.ജെ.പിയുടെ മഹിളാ സമ്മേളനത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ശോഭന ഫേസ്ബുക്കിൽ പങ്കുവെച്ചത്. ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷം എന്നാണ് ശോഭന ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.
ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷമാണിതെന്നും തൃശൂരിൽ നടത്തിയ പരിപാടിയിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ അവസരം ലഭിച്ചെന്നും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്- ശോഭന ഫേസ്ബുക്കിൽ കുറിച്ചു”.
മഹിളാസമ്മേളനത്തിൽ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും പ്രശംസിച്ചാണ് ശോഭന സംസാരിച്ചിരുന്നത്. വനിതാ സംവരണ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദി, മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും ശോഭന പറഞ്ഞിരുന്നു. ഇത്രയധികം സ്ത്രീകളെ ഒരുമിച്ച് കാണുന്നത് ഇതാദ്യമായിട്ടാണെന്നും അവർ പറഞ്ഞിരുന്നു
അതേസമയം, തൃശൂരിലെ ബി.ജെ.പി. സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പേരിൽ നടി ശോഭനയെ ബി.ജെ.പിയുടെ അറയിലാക്കാൻ സി.പി.ഐ. എം. ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു.












