ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയുടെ കാര്യത്തിൽ ചൈനയെയും കടത്തിവെട്ടി രണ്ടാംസ്ഥാനത്ത് എത്തിയിരിക്കുകയാണ് ഭാരതം. 6,700,000 കിലോമീറ്ററാണ് ഇന്ത്യയുടെ റോഡ് ശൃംഖലയുടെ ദൈർഘ്യം. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയുടേത് 6,832,000 കിലോമീറ്ററാണ്. ദ വേൾഡ് റാങ്കിംഗിന്റെ എക്‌സ് പേജിലൂടെയാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഈ കഴിഞ്ഞ 9 വർഷത്തിനിടെ 59 ശതമാനം അധികവളർച്ചയാണ് ഇന്ത്യയിൽ റോഡ് ശൃംഖലയിൽ ഉണ്ടായിരിക്കുന്നത്. ഒമ്പത് വർഷം മുമ്പ് ഇന്ത്യയുടെ റോഡ് ശൃംഖല 91,287 കിലോമീറ്ററായിരുന്നു
5,200,00 കിലോമീറ്ററാണ് ചൈനയുടെ റോഡ് ശൃംഖല. നാലാം സ്ഥാനത്തുള്ള ബ്രസീലിന് 2,00,000 കിലോമീറ്റർ ദൈർഖ്യമുള്ള റോഡ് ശൃംഖലയാണ് ഉള്ളത്.
ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖലയാണ് അമേരിക്കയിലുള്ളത്. 6,832,000 കിലോമീറ്റർ റോഡ് ശൃംഖലയുണ്ട്, ഇതിൽ 63 ശതമാനം നടപ്പാതയുള്ളതും 37 ശതമാനം നടപ്പാതയില്ലാത്തതുമാണ്. 1956-ൽ ഫെഡറൽ-എയ്ഡ് ഹൈവേ നിയമം പാസാക്കിയതിന് ശേഷം യുഎസ് റോഡ് ശൃംഖലയ്ക്ക് ഉത്തേജനം ലഭിച്ചു എന്നാണ് കണക്കുകൾ.
അതേസമയം ഭാരത്മാല പരിയോജനയ്ക്ക് കീഴിൽ, ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്പ്രസ് വേയായ 1,386 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്, ഡൽഹി-ദൗസ-ലാൽസോട്ട് ഭാഗം ഇതിനകം പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നു.
Discussion about this post