Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വേൾഡ് മലയാളി ഫെഡറേഷന്റെ  ബാങ്കോക്ക് കൺവെൻഷൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്യും

by Brave India Desk
Jan 16, 2024, 03:48 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം : ലോക മലയാളി പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ തായ്ലാൻഡിലെ ബാങ്കോക്കിൽ വച്ച് നടക്കുന്ന  നാലാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘടനം ചെയ്യും. ജനുവരി 27, 28 തീയതികളിൽ ബാങ്കോക്കിലെ അംബാസഡർ ഹോട്ടലാണ് കൺവെൻഷൻ വേദി.  164 രാജ്യങ്ങളിൽ നിന്നായി ഏകദേശം 400 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കൊച്ചിയിൽ നടന്ന പത്ര സമ്മേളനത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ അറിയിച്ചു.

വേൾഡ് മലയാളി ഫെഡറേഷന്റെ ചരിത്രത്തിലെ ഏറ്റവും മികവാർന്ന ആഗോള സമ്മേളനമായിരിക്കും ബാങ്കോക്കിൽ വച്ച് നടക്കുക. രണ്ടു ദിവസങ്ങളിലായി നടക്കുന്നപ്രൗഢോജ്ജ്വലമായ ആഗോള സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള എം എൽ എമാരായ മോൻസ് ജോസഫ്, ഷാഫി പറമ്പിൽ, റോജി എം ജോൺ, വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ പാട്രൺ ജനാബ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവരും, നിരവധി വ്യവസായ പ്രമുഖരും,  പ്രശസ്തരായ കലാകാരന്മാരും തുടങ്ങി നിരവധി മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തിത്വങ്ങൾ  പങ്കെടുക്കും. “സന്നദ്ധ സേവനം സാമൂഹ്യ ക്ഷേമത്തിന്‌” എന്ന ആപ്‌ത വാക്യത്തിലൂന്നിയാണ്‌ ഇത്തവണത്തെ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ നടക്കുക.
ബിസിനസ്‌ മീറ്റ്‌, മീഡിയ കോണ്‍ഫറന്‍സ്‌, പ്രവാസി ഉച്ചകോടി, “വോയിസ് ഓഫ് വുമൺ സഹ” വനിതാ പ്രോഗ്രാം, വിവിധ മേഖലകളിൽ പ്രശസ്തരായവരും, നേട്ടങ്ങൾ കൊയ്തവരുമായ വ്യക്തികൾക്കുള്ള ആദരവ്, കലാപരിപാടികള്‍ തുടങ്ങിയവ ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കുമെന്ന്‌ ഗ്ലോബൽ ചെയർമാൻ  ഡോ. പ്രിൻസ് പള്ളിക്കുന്നേൽ അറിയിച്ചു.

Stories you may like

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇസാഫ് (ESAF) ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസിന്റെ സ്ഥാപകൻ ശ്രീ കെ പോൾ തോമസ്,  ഡോ. മുരളി തുമ്മാരുക്കുടി, പ്രമുഖ വ്യവസായിയും വേൾഡ് മലയാളി ഫെഡറേഷന്റെ പാട്രെണും കൂടിയായ ഡോ. സിദ്ദിഖ് അഹമദ്, കവിയും മലയാളം മിഷൻ ഡയറക്ടറുമായ ശ്രീ മുരുകൻ കാട്ടാക്കട എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. കൺവെൻഷനോടനുബന്ധിച്ച് നടക്കുന്ന വനിതാ ഫോറം പരിപാടിയിൽ “വോയിസ് ഓഫ് വുമൺ സഹ” യിൽ ആരോഗ്യ പ്രവർത്തകയും എഴുത്തുകാരിയും  സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ ഡോ. ഫാത്തിമ അസ്‌ല സംസാരിക്കും.  ഭിന്നശേഷി കുഞ്ഞുങ്ങളുടെ മാതാ പിതാക്കൾ നേരിടുന്ന വെല്ലുവിളികളുടെ ശബ്ദമായി വോയിസ്‌ ഓഫ് വുമനിൽ WMF ഇറ്റലി കൗൺസിൽ പ്രസിഡന്റ്‌ ഡോ. അൻസമ്മ, അഡ്വൈസറി ബോർഡ്‌ അംഗം സിന്ധു സജീവ് (കേരള ) എന്നിവർ പ്രബന്ധം അവതരിപ്പിക്കും. വിവിധമേഖലകളിൽ നിന്നുള്ള മികവുറ്റ വ്യക്തിത്വങ്ങളെ ആദരിക്കൽ ചടങ്ങിൽ കലാ മേഖലയിലെ ശ്രേഷ്ഠ സംഭവനകൾക്ക് വിശ്വകലാശ്രീ പുരസ്‌കാരം ശ്രീ സൂര്യ കൃഷ്ണാമൂർത്തിക്ക് നൽകും. ഇതോടൊപ്പം നടക്കുന്ന സാംസ്‌കാരിക പരിപാടികളിൽ  പ്രശസ്ത ഗായകരായ അതുൽ നറുകര, അരുൺ ഗോപൻ അഞ്ജു ജോസഫ്, അവതാരകരായ രാജ്‌ കലേഷ്,  മാത്തുക്കുട്ടി, കലാഭവൻ കെ എസ് പ്രസാദ്,  മെന്റലിസ്റ്റ് അൽത്താഫ് ഹാജ എന്നിവരുടെ പരിപാടികൾ ഉണ്ടായിരിക്കും.

ലോകത്തിലെ 164 രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രയത്നിക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ 2024-25 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികൾ ബാങ്കൊക്ക് കൺവെൻഷനിൽ അധികാരമേൽക്കും.  കൊച്ചിയിൽ ഹോട്ടൽ അബാദ് പ്ലാസയിൽ വച്ച് നടന്ന പത്ര സമ്മേളനത്തിൽ ഗ്ലോബൽ പ്രസിഡന്റ്‌ ഡോ. ജെ രത്നകുമാർ, ഗ്ലോബൽ കോർഡിനേറ്റർ ശ്രീ പൗലോസ് തേപ്പാല, ഗ്ലോബൽ പബ്ലിക് റിലേഷൻസ് ഫോറം കോർഡിനേറ്റർ റഫീഖ് മരക്കാർ, ഗ്ലോബൽ ചാരിറ്റി കോർഡിനേറ്റർ വി.എം.സിദ്ധീഖ്, മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് റിജാസ് ഇബ്റാഹിം, കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡൻ്റ്  ടി.ബി.നാസർ  എന്നിവർ പങ്കെടുത്തു.

Tags: Roshi AugustineBangkokworld malayali federation
Share
Tweet
Send
Share

Latest stories from this section

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

Latest News

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies