ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളിൽ നിന്നും ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. എങ്കിലു പ്രാണപ്രതിഷ്ഠയിൽ ഉറപ്പായും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയാണെന്ന് അറിയിച്ച് തനിക്ക് കത്ത് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ട്രസ്റ്റ് അംഗങ്ങളുമായി ഫോണിൽ ബന്ധപ്പെട്ടു. ഔദ്യോഗികമായി ക്ഷണിക്കാമെന്നായിരുന്നു അന്ന് അവർ പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. ആരും വന്നില്ല. പക്ഷെ അത് കാര്യമാക്കുന്നില്ല. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കും. അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
അയോദ്ധ്യയിലേക്ക് കൂടുതൽ തീവണ്ടി സർവ്വീസുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം അയോദ്ധ്യയിലേക്ക് ഭക്തരുടെ വലിയ ഒഴുക്കായിരിക്കും ഉണ്ടാകുക. അതിനാൽ അയോദ്ധ്യയിലേക്ക് കൂടുതൽ തീവണ്ടി സർവ്വീസുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post