ഗുണ(മദ്ധ്യപ്രദേശ്) : പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഭരിക്കുന്ന ഇന്ത്യയിൽ ഒരു പൗരനും ഒന്നും സംഭവിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കർണാടകയിലെ നിർബന്ധിത തൊഴിൽ ചൂഷണത്തിൽ നിന്നും നിരവധി വനവാസി തൊഴിലാളികളെ മോചിപ്പിച്ച നടപടിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.
ഞങ്ങൾ ഞങ്ങളുടെ ആദിവാസി സഹോദരങ്ങളെ കർണാടകയിൽ നിന്ന് തിരികെ കൊണ്ടുവന്നു, എനിക്ക് ടെലിഫോണിൽ ലഭിച്ച വിവരമനുസരിച്ച്, അവർ അവിടെ തൊഴിലാളികളായി ജോലി ചെയ്യാൻ നിർബന്ധിതരായി. ഞങ്ങളുടെ സർക്കാരും ഭരണകൂടവും ഞങ്ങളുടെ തൊഴിലാളികളെ കർണാടകയിൽ നിന്ന് സുരക്ഷിതമായി കൊണ്ടുവന്നു.പ്രധാനമന്ത്രി മോദി ഇവിടെയുണ്ട് ഒരു പൗരനും ഒന്നും സംഭവിക്കില്ല. , സിന്ധ്യ പറഞ്ഞു.
മദ്ധ്യപ്രദേശിൽ നിന്നും തൊഴിലന്വേഷിച്ചാണ് വനവാസി തൊഴിലാളികൾ കർണാടകയിലേക്ക് പോയത്. എന്നാൽ അവിടെ അവർക്ക് നേരിടേണ്ടി വന്നത് വലിയ ചൂഷണമാണ്. നിർബന്ധിത തൊഴിലിൽ പ്രവേശിപ്പിച്ച തൊഴിലാളികൾക്ക് ജോലി ഉപേക്ഷിച്ച് വരാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് അവർ കേന്ദ്ര മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യയെ ബന്ധപ്പെടുന്നത്, തുടർന്ന് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ലോക്കൽ പൊലീസ് കർണാടകയിലെത്തി തൊഴിലാളികളെ തിരികെയെത്തിച്ചു
Discussion about this post