ഡല്‍ഹി: മെഹ്ബൂബ മുഫ്തിയെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി തീരുമാനിക്കാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ആരാവണമെന്നത് സഖ്യകക്ഷികള്‍ ഒന്നിച്ചിരുന്ന് തീരുമാനിക്കേണ്ട കാര്യമാണെന്ന് സുബ്രഹ്മണ്യസ്വാമി അഭിപ്രായപ്പെട്ടു.പിതാവിന്റെ മരണ ശേഷം മക്കള്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത് രാജവാഴ്ചക്കാലത്തെ രീതിയാണ്. ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും മെഹ്ബൂബ മുഖ്യമന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും ്അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയായിരിക്കെ മുഫ്തി മുഹമ്മദ് സഈദ് മരിച്ചതിനെ തുടര്‍ന്നാണ് അടുത്ത മുഖ്യമന്ത്രിയായി മെഹ്ബൂബ മുഫ്തിയെ തെരഞ്ഞെടുക്കാന്‍ നീക്കം നടക്കുന്നത്.് പി.ഡി.പി അധ്യക്ഷകൂടിയാണ് മെഹ്ബൂബ മുഫ്തി. സംസ്ഥാനത്ത് ഒരു വര്‍ഷത്തോളം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ശേഷം പിന്നീട് എപ്പോഴെങ്കിലുമായി ജനങ്ങള്‍ക്ക് താല്പര്യമെങ്കില് തെരഞ്ഞെടുപ്പു നടത്തുകയും ചെയ്യാവുന്നതാണ്.അല്ലാതെ ഒരു പുതിയ രീതിക്ക് തുടക്കമിടുകയാണെങ്കില്‍ അത് ഭാവിയില്‍ പല പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും സ്വാമി അഭിപ്രായപ്പെട്ടു. കശ്മീരില്‍ ബി.ജെ.പിക്ക് പി.ഡി.പി ഉപാധികള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ സഖ്യം തുടരുന്നതിനായി കശ്മീരിനു പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളയുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ബി.ജെ.പിയും മുന്നോട്ടു വെക്കും. അതിന് പി.ഡി.പി തയാറാകുന്നില്ലെങ്കില്‍ പിന്നെ സഖ്യത്തിന് പ്രാധാന്യമില്ലെന്നും സ്വാമി വ്യക്തമാക്കി.
Discussion about this post