ന്യൂയോർക്: അഞ്ച് രാജ്യങ്ങൾ ചേർന്ന് മറ്റുള്ള 188 ലോകരാജ്യങ്ങളുടെ മേൽ അവരുടെ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന ഐക്യരാഷ്ട്ര സഭാ സംവിധാനത്തിനെതിരെ ആഞ്ഞടിച്ച് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിത കംബോജ്.
അഞ്ച് അംഗരാജ്യങ്ങളുടെ ആഗ്രഹങ്ങൾ മറ്റ് 188 രാജ്യങ്ങളുടെ മേൽ ആധിപത്യം പുലർത്തുന്നത് എത്രകാലം തുടരും. ഇതിന് ഒരു മാറ്റമുണ്ടായേ പറ്റൂ. ഐക്യ രാഷ്ട്ര സഭയിൽ എല്ലാ രാജ്യങ്ങൾക്കും തുല്ല്യ അവസരങ്ങൾ ഉണ്ടായിരിക്കണം. കാലങ്ങളായി ഗ്ലോബൽ സൗത്ത് അവഗണന നേരിടുകയാണ്. ഇത് അവസാനിപ്പിക്കണം. അതിനു വേണ്ടി ഐക്യ രാഷ്ട്ര സഭ എത്രയും പെട്ടെന്ന് പരിഷ്കരിക്കേണ്ടതുണ്ട്.ഏഷ്യ ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ നിന്നും കൂടുതൽ സ്ഥിരവും, സ്ഥിരമല്ലാത്തതുമായ അംഗങ്ങളെ ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയിൽ ഉൾപ്പെടുത്തണം. ഇന്ത്യ ആവശ്യപ്പെട്ടു.
ശക്തി കുറഞ്ഞ രാജ്യങ്ങൾക്ക് തുല്യ അവസരങ്ങൾ നൽകണം, അതുവഴി എല്ലാവർക്കും പ്രയോജനപ്പെടുന്ന തീരുമാനങ്ങൾ എടുക്കാൻ കഴിയും. ഈ മെച്ചപ്പെടുത്തലുകൾ, സമത്വത്തെ പ്രോത്സാഹിപ്പിക്കും രുചിര കംബോജ് വ്യക്തമാക്കി









