ന്യൂഡൽഹി: കഴിഞ്ഞ ദിവസം വിമാനത്തിൽ നിന്ന് നേരിടേണ്ടി വന്ന അനുഭവം പങ്കുവച്ചിരിക്കുകയാണ് നടിമാരായ രശ്മിക മന്ദാനയും ശ്രദ്ധ ദാസും. മരണത്തെ മുഖാമുഖം കണ്ടത്തിനെ പറ്റിയുള്ള വീഡിയോയാണ് നടിമാർ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്.
മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെയായിരുന്നു അപ്രതീക്ഷിത സംഭവം. ഞങ്ങൾ കയറിയ വിമാനം ടേക്ക് ഓഫിന് പിന്നാലെ മുംബൈ വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കേണ്ടി വന്നു. വിമാനം പറന്ന് ഉയർന്ന് 30 മിനിറ്റുകൾക്കുശേഷം പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തരമായി തിരിച്ചിറക്കിയത്. ആ നിമിഷങ്ങളിൽ ഞങ്ങൾ മരണം മുഖാമുഖം കണ്ടു എന്ന് വീഡിയോയിൽ നടിമാർ പറയുന്നുണ്ട്. ആർക്കും അപകടമൊന്നും ഉണ്ടായില്ലെന്നും യാത്രക്കാർ ഭീതിയിലായി എന്നും നടി കൂട്ടിച്ചേർത്തു.
മുൻ സീറ്റിൽ ചവിട്ടി നിൽക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇങ്ങനെയാണ് ഞങ്ങൾ ഇന്ന് മരണത്തിൽനിന്ന് രക്ഷപ്പെട്ടത് എന്ന കുറിപ്പിലായിരുന്നു ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ക്ഷേമാന്വേഷണം നടത്തി നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.
മുബൈയിൽ നിന്നുള്ള വിസ്താര ഫ്ളൈറ്റിലാണ് സംഭവം നടന്നത്. തുടർന്ന് യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തി നൽകി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് വിമാനം തിരികെ മടങ്ങാനുള്ള തീരുമാനമെന്ന് എയർലൈൻസ് അറിയിച്ചു .









