കേന്ദ്രം സൗജന്യമായി നൽകുന്ന അരിയുടേയും ഭക്ഷ്യധാന്യങ്ങളുടേയും ക്രെഡിറ്റ് അടിച്ചുമാറ്റി സ്വന്തം പേരിൽ പോസ്റ്റർ ; പിണറായി വിജയനെതിരെ കെ സുരേന്ദ്രൻ

Published by
Brave India Desk

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രം സൗജന്യമായി നൽകുന്ന അരിയുടേയും ഭക്ഷ്യധാന്യങ്ങളുടേയും ക്രെഡിറ്റ് അടിച്ചുമാറ്റി പിണറായി വിജയൻ സ്വന്തം പേരിൽ പോസ്റ്റർ അടിച്ച് എല്ലാ റേഷൻ കടകൾക്കും മുൻപിൽ സ്ഥാപിക്കണമെന്ന് ഇണ്ടാസ് ഇറക്കിയിരിക്കുകയാണെന്നാണ് കെ സുരേന്ദ്രൻ വിമർശനമുന്നയിക്കുന്നത്.

പിണറായി വിജയൻ അടിച്ചിറക്കിയിട്ടുള്ള പോസ്റ്ററിൽ പറയുന്ന AAY, PHH എന്നിവ പൂർണമായും കേന്ദ്ര വിഹിതമാണ്. നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് പ്രകാരം ഉള്ള കേന്ദ്രസർക്കാർ പദ്ധതികൾ ആണ് സംസ്ഥാന സർക്കാർ മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും ഫോട്ടോ ഉൾപ്പെടെ വെച്ച് പരസ്യം അടിച്ചിറക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഈ നടപടിക്കെതിരെ ഫേസ്ബുക്ക് പേജിലൂടെയാണ് കെ സുരേന്ദ്രൻ പ്രതികരിച്ചത്.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,

ഈ പോസ്റ്റർ എല്ലാ റേഷൻ കടകളിലും നിർബന്ധമായും ഒട്ടിക്കണമെന്ന ഇൺടാസു വന്നിരിക്കുന്നു. ആദ്യത്ത രണ്ടും
AAY, PHH പൂർണമായും കേന്ദ്ര വിഹിതമാണ്.

AAY, PHH എന്നിവ NFSA ( NATIONAL FOOD SECURITY ACT) പ്രകാരം ഉള്ളതാണ്.
കേന്ദ്രം സൗജന്യമായി നൽകുന്ന അരിയുടേയും ഭക്ഷ്യധാന്യങ്ങളുടേയും ക്രെഡിറ്റ് അടിച്ചുമാറ്റാൻ നാണമില്ലേ മിസ്റ്റർ വിജയൻ. എന്നിട്ട് മോദി ബ്രാൻഡിംഗ് നടത്തുന്നു എന്ന നുണപ്രചാരണവും. എല്ലാ റേഷൻ കടകൾക്കുമുന്നിലും സത്യം എഴുതിവെക്കാൻ ബി. ജെ. പി തയ്യാറാവും.

Share
Leave a Comment

Recent News