തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് 560 രൂപ ഉയർന്ന് സ്വർണവില കേരളത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 47,560 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5945 രൂപയാണ്. 70 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4935 രൂപയുമാണ്. അതേസമയം വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
രണ്ട് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വർണവില. ഇന്ന് അപ്രതീക്ഷമായാണ് വില ഉയർന്നത്. ഇന്നലെ പവന് 47,000 രൂപയായിരുന്നു വിപണിവില. അന്താരാഷ്ട്ര സ്വർണവില 2115 യുഎസ് ഡോളർ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർദ്ധനവിന്് പ്രധാനകാരണം.
Discussion about this post