ചെന്നൈ: തമിഴകത്തിന്റെ പ്രിയ നടൻ അജിത്ത് ആശുപത്രിയിൽ. ചെന്നൈയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അജിത്തിന്റെ പരിശോധനയ്ക്കായാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
നടന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും പതിവ് പരിശോധനയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് എന്ന് താരത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര വ്യക്തമാക്കി.കാർഡിയോ ന്യൂറോ പരിശോധനകൾ നടത്തിയ താരത്തിന്റെ ആരോഗ്യ സ്ഥിതിയിൽ യാതൊരു പ്രശ്നങ്ങളുമില്ല എന്നും അദ്ദേഹം പറഞ്ഞു.
ഈ വിവരം അറിഞ്ഞതോടെ നടന്റെ ആരാധകർക്ക് ഇടയിൽ ആശങ്ക പടർന്നിരിക്കുകയാണ്. വാർത്ത പരന്നതോടെ ആശുപത്രിക്ക് മുൻപിൽ ആരാധകർ തടിച്ചുകൂടുകയും ചെയ്തു. വിടാമുയർച്ചി എന്ന സിനിമയുടെ ചിത്രീകരത്തിനായി 15ന് അസർബൈജാനിലേക്കു പോകാനിരിക്കെയാണ് നടൻ ചികിത്സ തേടിയത്.
Discussion about this post