തിരുവനന്തപുരം: സ്ഥാനമാനങ്ങൾ മോഹിച്ചിട്ടല്ല കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായ കെ കരുണാകരന്റെ മകൾ പദ്മജാ വേണുഗോപാൽ ബി ജെ പി യിലേക്ക് വന്നത് എന്ന് വ്യക്തമാക്കി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ ഇത് വരെ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല, അവർ ബി ജെ പി യിലേക്ക് വന്നത് ഒരു പദവിയും മോഹിച്ചിട്ടല്ല, മാത്രമല്ല ഈ പറയുന്ന കെ മുരളീധരനെക്കാളും രാഷ്ട്രീയ ബോധവും അനുഭവ സമ്പത്തും ഉള്ളത് പദ്മജയ്ക്കാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
അതെ സമയം മുതിര്‍ന്ന നേതാക്കള്‍ ബിജെപിയിലേക്ക് എത്തുന്നത് കോണ്‍ഗ്രസിന് വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . മാത്രമല്ല ബിജെപിയിലെത്തുന്നവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ബിജെപി നല്‍കുന്നുണ്ട്. പുറമേ നിന്ന് വരുന്നവരെ എന്നും അംഗീകരിക്കുന്ന അവര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ നല്കുന്ന പാര്‍ട്ടിയാണിത്. കൂടാതെ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായ കെ കരുണാകരന്റെ മകള്‍ ബിജെപിയിലേക്ക് വരുമെന്ന് പറയുന്നത് തന്നെ സന്തോഷമാണെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.
കൂടുതൽ ആൾക്കാർ ബി ജെ പി യിലേക്ക് എത്തുന്നതിനെ സ്വാഗതം ചെയ്യുന്നു. ഇരു മുന്നണിയിലും നേതാക്കൾക്ക് വലിയ അസംതൃപ്തി ഉണ്ടെന്നും അത് കൊണ്ട് തന്നെ സി പി ഐ എമ്മിലെ എസ് രാജേന്ദ്രനെ പോലുള്ളവരെ കണ്ട് ബി ജെ പി യിലേക്ക് വരുന്ന കാര്യത്തെ കുറിച്ച് തുറന്ന് സംസാരിക്കാൻ ഒരു മടിയും കാണിക്കില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post