ആലപ്പുഴ : കെഫോണിന്റെ ജോലികൾ ചെയ്യുന്നതിനിടയിൽ യുവാവ് ഷോക്കേറ്റു മരിച്ചു. ആലപ്പുഴയിലാണ് സംഭവം നടന്നത്. കെഎസ്ഇബി പോസ്റ്റിൽ നിന്നുമാണ് യുവാവിന് ഷോക്കേറ്റത്.
തൃക്കുന്നപ്പുഴ കോട്ടമുറി ചെറുകരയിൽ അനന്തു എന്ന 26 വയസ്സുകാരനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു കെ ഫോൺ ജോലികൾ ചെയ്യുന്നതിനിടയിൽ അനന്തുവിന് കെഎസ്ഇബി പോസ്റ്റിൽ നിന്നും ഷോക്കേറ്റത്.
പുറക്കാട് കരൂരിന് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്. ഷോക്കേറ്റ് വീണ അനന്തുവിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.








