ചണ്ഡീഗഡ് : അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കി കൊടുക്കാത്തതിന്റെ പേരിൽ യുവാവ് പങ്കാളിയെ കൊലപ്പെടുത്തി. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് അഞ്ജലി എന്ന യുവതിയെ പങ്കാളിയായ ലലൻ യാദവ് കൊലപ്പെടുത്തിയത്. ഹരിയാനയിലെ ഗുരുഗ്രാമിൽ ആണ് സംഭവം നടന്നത്. ഇവിടെ നിർമ്മാണത്തിൽ ഇരുന്ന കെട്ടിടത്തിൽ നിന്നും അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
കഴിഞ്ഞദിവസം ആയിരുന്നു നിർമ്മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ചയാണ് യുവതി കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. അഞ്ജലി എന്ന ഈ പെൺകുട്ടിയുടെ പങ്കാളിയുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. പോലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തി.
രാത്രി ഭക്ഷണത്തിന് മുട്ടക്കറി വേണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ഉണ്ടാക്കി നൽകാൻ അഞ്ജലി തയ്യാറാവാത്തതിനെ തുടർന്നാണ് ചുറ്റിക എടുത്ത് തലയ്ക്ക് അടിച്ചതെന്ന് ലലന്‍ യാദവ് പോലീസിന് മൊഴി നൽകി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തിൽ ആക്രമിച്ചത് അല്ലെന്നും മദ്യലഹരിയിൽ പറ്റിപ്പോയതാണെന്നും ആണ് ഇയാൾ പോലീസിനോട് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ഏഴുമാസമായി ഇരുവരും ഒരുമിച്ചാണ് താമസിച്ചു വന്നിരുന്നത്.
Discussion about this post