ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിഷേധം ശക്തം. കെജ്രിവാളിന്റെ കോലം കത്തിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഹോളിയുടെ തലേദിനത്തിൽ കെജ്രിവാളിന്റെ കോലം കത്തിച്ചുകൊണ്ട് ‘അഴിമതിയുടെ ഹോളിക ദഹൻ’ ആണ് നടത്തിയതെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു.
‘തിന്മയുടെ മേലുള്ള നന്മയുടെ വിജയമാണ് ഹോളി. ഇന്ന് ഞങ്ങൾ അഴിമതിയുടെ ഹോളിക ദഹൻ നടത്തിയിരിക്കുന്നു. ഡൽഹിയിൽ ഒരു അഴിമതിയുടെ മുഖമുണ്ടെങ്കിൽ അത് അരവിന്ദ് കെജ്രിവാളാണ്. എല്ലാ ഡൽഹിക്കാരും ആഗ്രഹിക്കുന്നത് കെജ്രിവാളിൽ നിന്നും സ്വതന്ത്രമായ ഒരു ഡൽഹിയും അഴിമതി രഹിതമായ ഒരു സർക്കാരുമാണ്’- ബിജെപി നേതാവ് വീരേന്ദ്ര സച്ച്ദേവ വ്യകതമാക്കി.
കെജ്രിവാൾ ഒരിക്കലും രാജ്യത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. അദ്ദേഹം ചിന്തിച്ചിട്ടുള്ളത് കുടുംബത്തെ കുറിച്ചും സ്വന്തം പോക്കറ്റിനൈ കുറിച്ചും മാത്രമാണ്. അതുകൊണ്ടു തന്നെയാണ് കെജ്രിവാളും അദ്ദേഹത്തിന്റെ മന്ത്രിമാരും ഇന്ന് ജയിലിൽ കിടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post