ബത്തേരി: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധിയുടെ സിറ്റിംഗ് സീറ്റാണ് വയനാട് മണ്ഡലം. ഇക്കുറിയും വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി തന്നെയാണ് മത്സരിക്കുന്നത്. സിപിഐ സ്ഥാനാർത്ഥിയായി ആനി രാജയുമാണ് മത്സരിക്കുന്നത്. ആലത്തൂരിൽ ടിഎൻ സരസുവും, കൊല്ലത്ത് കൃഷ്ണകുമാറും, എറണാകുളത്ത് കെസ് രാധാകൃഷ്ണനും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും.
നേരത്തെ കേരളത്തിലെ നാല് മണ്ഡലങ്ങളിലൊഴികെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ബിജെപി അവസാന ഘട്ടത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ന് വൈകുന്നേരത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണം അവലോകനം ചെയ്യാൻ ഉന്നത നേതാക്കൾ ഡൽഹിയിൽ യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ കേന്ദ്രമന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയും പങ്കെടുത്തിരുന്നു.








