തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. ചരിത്രത്തിൽ ആദ്യമായി സ്വർണത്തിന് അരലക്ഷം കടന്നു. ഒരു പവൻ സ്വർണത്തിന് 1040 രൂപയാണ് ഉയർന്നത്. 50,400 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില .
ഒരു ഗ്രാമിന് 130 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാമിന്റെ വില 6,300 രൂപയിലെത്തി. എപ്പോൾ വേണമെങ്കിലും പവന് അമ്പതിനായിരം കടക്കാമെന്ന നില നേരത്തെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം നാൽപത്തിയൊമ്പതിനായിരം കടന്നിരുന്നു.
രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ സ്വർണവില വർദ്ധനയ്ക്ക് കാരണം. അമേരിക്ക നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പവും വിലവർദ്ധനവിന് മറ്റൊരു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
Discussion about this post