ആലപ്പുഴ : റിസോർട്ട് ജീവനകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി . അസം സ്വദേശിയായ ഹസീന (50 )ആണ് മരിച്ചത്. നെടുമുടി വൈശ്യംഭാഗത്താണ് സംഭവം. കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.
പല തവണ ഫോണിൽ വിളിച്ചിട്ടും യുവതി കോൾ എടുക്കാത്തതിനെ തുടർന്ന് റിസോർട്ട് ഉടമ മുറിയിൽ പോയി നോക്കുകയായിരുന്നു. അപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്. യാത്ര പോകാനൊരുങ്ങിയ നിലയിലായിരുന്നു യുവതിയെ മൃതദേഹം കിടന്നിരുന്നത്. കൂടാതെ മുറിക്ക് പുറത്ത് ബാഗുകളും ഉണ്ടായിരുന്നു . റിസോർട്ടിൽ ഹസീനയെ കാണാൻ ഭർത്താവ് വന്നിട്ടുണ്ട് എന്നലാതെ മറ്റാരും കാണാൻ വരാറില്ലെന്ന് ഉടമ പറഞ്ഞു.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടന്നുവരികയാണ് എന്ന് പോലീസ് പറഞ്ഞു.












