തിരുവനന്തപുരം : സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡ് ഉയരത്തിൽ . ഇന്നും വില കുതിച്ചുയർന്നു. ഒരു പവന് സ്വർണത്തിന് 240 രൂപയാണ് വർദ്ധിച്ചത്. 52,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില.
22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,565 രൂപയും 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7,162 രൂപയുമാണ്. ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ സ്വർണവില അരലക്ഷം രൂപ കടന്നത് ഇക്കഴിഞ്ഞ മാർച്ചിലാണ്. ഒരുവർഷത്തിനിടെ 10,000 രൂപയിലേറെയാണു സ്വർണത്തിന് വില വർദ്ധിച്ചത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർരൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയവ അടിസ്ഥാനമാക്കിയാണു സ്വർണവില നിർണയിക്കുന്നത്.
ഏപ്രിലിലെ സ്വർണവില ഒറ്റ നോട്ടത്തിൽ
ഏപ്രിൽ 1 – ഒരു പവന് 680 രൂപ വർദ്ധിച്ചു. വിപണി വില 50880 രൂപ
ഏപ്രിൽ 2 – ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 50680 രൂപ
ഏപ്രിൽ 3 – ഒരു പവന് 600 രൂപ വർദ്ധിച്ചു. വിപണി വില 51280 രൂപ
ഏപ്രിൽ 4 – ഒരു പവന് 400 രൂപ വർദ്ധിച്ചു. വിപണി വില 51680 രൂപ
ഏപ്രിൽ 5- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 51320 രൂപ
ഏപ്രിൽ 6- ഒരു പവന് 1160 രൂപ വർദ്ധിച്ചു. വിപണി വില 52280 രൂപ
ഏപ്രിൽ 7- വിപണി വിലയിൽ മാറ്റമില്ല . വിപണി വില 52280 രൂപ
ഏപ്രിൽ 8- ഒരു പവന് 240 രൂപ വർദ്ധിച്ചു. വിപണി വില 52520 രൂപ
Discussion about this post