പ്രേക്ഷകരുടെ പ്രിയ നടനാണ് ടൊവിനോ തോമസ്. താരം ഇപ്പോൾ കുടുംബത്തിനൊപ്പം ശ്രീലങ്കയിൽ അവധിക്കാലം ആഘോഷിക്കുകയാണ് . ആ ആഘോഷവേളയിലെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായിരിക്കുകയാണ്.
ആരാധകർക്കായി പെരുമ്പാമ്പിനൊപ്പം പോസ് ചെയ്യുന്ന വിഡിയോയാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. പെരുമ്പാമ്പിനും എനിക്കും മാച്ചിംഗ് ഔട്ട്ഫിറ്റ് എന്നാണ് ടൊവിനോ വിഡിയോക്ക് ക്യാപ്ഷൻ കുറിച്ചിരിക്കുന്നത്.
അതേസമയം വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് ആരാധകർ കുറിച്ചിരിക്കുന്നത്. ദേ രണ്ട് പഹയൻമാർ, , ലെ പാമ്പ്, പുല്ല് വിലയല്ലോടാ ടോവി നീ എനിക്ക് തരുന്നത്’ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.












