തിരുവനന്തപുരം : സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡ് ഉയരത്തിൽ . ഇന്നും വില കുതിച്ചുയർന്നു. ഒരു പവന് സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. 52,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില.
ഇന്ന് ഒരു ഗ്രാമിന് 10 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 6,575 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്. കഴിഞ്ഞ അഞ്ച് ദിവസത്തോളമായി തുടർച്ചയായി സ്വർണ വില കുതിപ്പിലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി റെക്കോർഡ് നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ സ്വർണവില അരലക്ഷം രൂപ കടന്നത് ഇക്കഴിഞ്ഞ മാർച്ചിലാണ്. അന്ന് ഒറ്റയടിക്ക് 440 രൂപ വർധിച്ച് 50,400 രൂപയായാണ് സ്വർണവില ഉയർന്നത്.
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർരൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയവ അടിസ്ഥാനമാക്കിയാണു സ്വർണവില നിർണയിക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 2400 ഡോളറിലേക്ക് എത്തും എന്നുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. 2500 ഡോളറിലേക്ക് എത്തിയേക്കും എന്നുള്ള പ്രവചനങ്ങളും വരുന്നുണ്ട്.
ഏപ്രിലിലെ സ്വർണവില ഒറ്റ നോട്ടത്തിൽ
ഏപ്രിൽ 1 – ഒരു പവന് 680 രൂപ വർദ്ധിച്ചു. വിപണി വില 50,880 രൂപ
ഏപ്രിൽ 2 – ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 50,680 രൂപ
ഏപ്രിൽ 3 – ഒരു പവന് 600 രൂപ വർദ്ധിച്ചു. വിപണി വില 51,280 രൂപ
ഏപ്രിൽ 4 – ഒരു പവന് 400 രൂപ വർദ്ധിച്ചു. വിപണി വില 51,680 രൂപ
ഏപ്രിൽ 5- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 51,320 രൂപ
ഏപ്രിൽ 6- ഒരു പവന് 1160 രൂപ വർദ്ധിച്ചു. വിപണി വില 52,280 രൂപ
ഏപ്രിൽ 7- വിപണി വിലയിൽ മാറ്റമില്ല . വിപണി വില 52,280 രൂപ
ഏപ്രിൽ 8- ഒരു പവന് 240 രൂപ വർദ്ധിച്ചു. വിപണി വില 52,520 രൂപ
ഏപ്രിൽ 9- ഒരു പവന് 80 രൂപ വർദ്ധിച്ചു. വിപണി വില 52,600 രൂപ
Discussion about this post