കോഴിക്കോട് : സ്റ്റേഷനറി കടയിൽ തീപ്പിടുത്തം. മാവൂർ റോഡിലാണ് സംഭവം . കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശത്തുള്ള കടയിലാണ് തീപ്പിടുത്തമുണ്ടായത്. ആളപായമില്ല.
വൈകീട്ട് നാലരയോടെയാണ് തീ പിടുത്തം ഉണ്ടായത്. ഫ്രിഡ്ജിനകത്താണ് ആദ്യം തീ പിടിച്ചത്. പിന്നീട് തീ പടരുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. അവർ വന്ന് തീ അണയ്ക്കുകയായിരുന്നു.സമയത്തിന് തീ അണയ്ക്കാൻ സാധിച്ചതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു.
Discussion about this post