തിരുവനന്തപുരം : റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപയാണ്. ഒരു പവൻ സ്വർണത്തിന് 52,920 രൂപയാണ് ഇന്നത്തെ വിപണി വില.
ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 6,615 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ ഒരു ഗ്രാം സ്വർണ്ണത്തിന് 6,755 രൂപയിരുന്നു. ഒരു പവന് 54,040 രൂപ ആയിരുന്നു.
കഴിഞ്ഞ മാസം 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വർദ്ധിച്ച് 50,400 രൂപയായാണ് സ്വർണവില ഉയർന്നത്. പിന്നീടുള്ള ദിവസങ്ങളിൽ വില ഏറിയും കുറഞ്ഞുമാണ് തുടരുന്നത്.
Discussion about this post