ആലപ്പുഴ : കേരളത്തിലെ ഭരണപ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് കമ്മ്യൂണിസം അസ്തമിച്ചെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടി രാജ്യത്ത് നശിച്ചിരിക്കുകയാണ്. ഇനി വരാൻ പോകുന്നത് ബിജെപിയുടെ നാളുകളാണ് എന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കേരളത്തിലെ ജനങ്ങൾ മോദിയോടൊപ്പം മുന്നേറാൻ തയ്യാറാണ്. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ വികാരങ്ങൾ ഉൾക്കൊണ്ട് വോട്ട് രേഖപ്പെടുത്തണമെന്നും ജനങ്ങളോട് അമിത് ഷാ അഭ്യർത്ഥിച്ചു.
കേരളത്തെ അക്രമത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള തിരഞ്ഞെടുപ്പാണിത്. കോൺഗ്രസും സിപിഎമ്മും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുകയായിരുന്നു. കോൺഗ്രസ് പിഎഫ്‌ഐയുടെ രാഷ്ട്രീയരൂപമായ എസ്പിഡിഐയുടെ പിന്തുണ തേടുന്നു എന്നും അദ്ദേഹം പാർട്ടിക്കെതിരെ ആഞ്ഞടിച്ചു.












