തിരുവനന്തപുരം : തിരുവനന്തപുരം ചെന്തിട്ട ദേവി ക്ഷേത്രത്തിൽ വൻ തീപിടുത്തം. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തെ തുടർന്ന് ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണ്ണമായും കത്തി നശിച്ചു.
ക്ഷേത്രത്തിന്റെ മേൽക്കൂരയിലേക്ക് തീ പെട്ടെന്ന് തന്നെ ആളി പടരുകയായിരുന്നു. ക്ഷേത്ര ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് മൂന്ന് യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതാണ് തീപിടുത്തം ഉണ്ടാകാൻ കാരണമെന്ന് സംഭവത്തിൽ നാട്ടുകാരും ജനപ്രതിനിധികളും ആരോപിച്ചു.
Discussion about this post