ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേയിൽ സ്പോർട്സ് കോട്ടയിൽ നിരവധി ഒഴിവുകൾ. ഫുട്ബോൾ, അറ്റ്ലറ്റിക്സ് , വേയിറ്റ് ലിഫ്റ്റിംഗ് , ബോക്സിംഗ് , നീന്തൽ അക്വാടിക്സ് , ടേബിൾ ടെന്നീസ് , ഹോക്കി തുടങ്ങിയ വിവിധ കായിക ഇനങ്ങളിൽ മികവ് കാണിച്ചവർക്കാണ് അവസരം.
38 ഒഴിവുകളാണ് നിലവിൽ ഉള്ളത്. ഈ മാസം 16 വരെയാണ് അപേക്ഷിക്കാൻ കഴിയുക. ഇന്ത്യൻ റെയിൽവേ റിക്രൂട്ട്മെന്റ് റെയിൽവേയിലാണ് അവസരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
18 മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവുണ്ട് . പത്താം ക്ലാസ് പാസ്സ് ആയിരിക്കണം എന്നാണ് വിദ്യാഭ്യാസ യോഗ്യത. 500 രൂപയാണ് അപേക്ഷ ഫീസ്. എസ് സി എസ് ടി വനിതകൾ, ഒബിസി കാറ്റഗറികൾക്ക് 250 രൂപയാണ്. പ്രായപരിധിയിലെ ഇളവ് യോഗ്യത മാനദണ്ഡങ്ങൾ എന്നിവ https://rrcnr. net.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Discussion about this post