ന്യൂഡൽഹി : ലോകത്തിലെ തന്നെ ഏറ്റവും മികച്ച 100 റസ്റ്റോറന്റുകളുടെ പട്ടിക പ്രഖ്യാപിച്ചതിൽ ഇന്ത്യയിൽ നിന്നുമുള്ള രണ്ട് റസ്റ്റോറന്റുകളും ഇടം പിടിച്ചു. വില്യം റീഡ് മീഡിയ കമ്പനിയുടെ ആഗോള റാങ്കിംഗിലാണ് രണ്ട് ഇന്ത്യൻ റസ്റ്റോറന്റുകൾ ഉൾപ്പെട്ടിട്ടുള്ളത്. ന്യൂഡൽഹിയിലും മുംബൈയിലും ഉള്ള ഓരോ റസ്റ്റോറന്റുകളാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച റസ്റ്റോറന്റുകളുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ളത്.
മുംബൈയിലെ മാസ്ക് റസ്റ്റോറന്റ് ആണ് ഈ അന്താരാഷ്ട്ര പട്ടികയിൽ 78-ാം സ്ഥാനം നേടിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച റെസ്റ്റോറന്റ് എന്ന ഖ്യാതി നേടിയിട്ടുള്ളത് . ന്യൂഡൽഹിയിലെ ഇന്ത്യൻ ആക്സൻ്റ് ആണ് ഈ പട്ടികയിൽ ഇടംപിടിച്ച രണ്ടാമത്തെ റസ്റ്റോറന്റ്. 89-ാം റാങ്ക് ആണ് ഇന്ത്യൻ ആക്സൻ്റ് നേടിയിട്ടുള്ളത്.
അദിതി ദുഗാറിന്റെ ഉടമസ്ഥതയിലുള്ള മാസ്ക് റെസ്റ്റോറന്റിൽ വരുൺ ടോട്ലാനി ആണ് ഹെഡ് ഷെഫ്. ന്യൂഡൽഹിയിലെ ലോധിയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ ആക്സന്റ് ഷെഫ് മനീഷ് മെഹ്റോത്രയുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള റസ്റ്റോറന്റ് ആണ്. 2015 മുതൽ 2021 വരെ തുടർച്ചയായി ഏഴ് വർഷം ഇന്ത്യയിലെ ഏറ്റവും മികച്ച റെസ്റ്റോറൻ്റായി ഇന്ത്യൻ ആക്സന്റ് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
Discussion about this post