ചെന്നൈ: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ ധ്യാനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചയോടെയാണ് അദ്ദേഹം ധ്യാനം അവസാനിപ്പിച്ചത്. തുടർച്ചയായി 45 മണിക്കൂർ നേരമായിരുന്നു അദ്ദേഹത്തിന്റെ ധ്യാനം.
സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന മണ്ഡപത്തിൽ ആയിരുന്നു പ്രധാനമന്ത്രി ധ്യാനം ഇരുന്നത്. വൈകീട്ടോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അദ്ദേഹം ധ്യാനം ആരംഭിച്ചത്.








