നോയിഡ; കഴിഞ്ഞ ദിവസമാണ് മുംബൈയിൽ ഓൺലൈനിലൂടെ ഐസ്ക്രീം ഓർഡർ ചെയ്ത യുവഡോക്ടർക്ക് വിരലിന്റെ കഷ്ണം ലഭിച്ചത്. ഇപ്പോഴിതാ സമാനമായ സംഭവം നോയിഡയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഓൺലൈനിലൂടെ അമൂൽ ഐസ്ക്രീം ഓർഡർ ചെയ്ത യുവതിയ്ക്ക് ലഭിച്ചത് ചത്ത പഴുതാരയുള്ള ഐസ്ക്രീമെന്ന് പരാതി.
അഞ്ച് വയസുള്ള മകന് മാമ്പഴഷേക്ക് ഉണ്ടാക്കി നൽകാനായി ദീപ ദേവിയെന്ന സ്ത്രീയാണ് ബ്ലിക്കിറ്റിലൂടെ അമൂലിന്റെ വാനില ഫ്ളേവറിലുള്ള ഐസ്ക്രീം ഓർഡർ ചെയ്തത്. ഓർഡർ വേഗമെത്തിയ ആവേശത്തിൽ തുറന്നപ്പോഴാണ് ടബ്ബിൽ പഴുതാര കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഉത്തർപ്രദേശിലെ നോയിഡയിലെ സെക്ടർ 12 ലാണ് സംഭവം. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
മിസ് ദീപ ഉടൻ തന്നെ ബ്ലിങ്കിറ്റിൽ പരാതി നൽകുകയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഐസ്ക്രീമിന്റെ വിലയായ 195 രൂപ തിരികെ നൽകുകയും ചെയ്തു. കൂടുതൽ അന്വേഷണത്തിനായി തങ്ങൾ വിഷയം അമുലിനോട് പറഞ്ഞിട്ടുണ്ടെന്നും ബ്ലിങ്കിറ്റ് അവൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
Discussion about this post