5ജിക്ക് ഇനി ചിലവേറും; നിരക്ക് ഉയർത്തി ജിയോ; അറിയാം പുതിയ പ്ലാനുകൾ

Published by
Brave India Desk

ജിയോയുടെ അൺലിമിറ്റഡ് 5ജി പ്ലാനുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇനി പറയാൻ പോകുന്ന കാര്യങ്ങൾക്ക് നിങ്ങൾക്ക് അത്ര ആശാവഹമാകണമെന്നില്ല. കാരണം, 5ജി പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് ടെലി കമ്മ്യൂണിക്കേഷൻ ഭീമനായ റിലയൻസ് ജിയോ. പുതുക്കിയ നിരക്കുകൾ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.

നിലവിൽ രാജ്യത്തെ 5ജി ശൃംഖലയുടെ 85 ശതമാനവും കൈവശം വച്ചിരിക്കുന്നത് ജിയോ ആണ്. ട്രൂ 5ജി ശൃംഖല എന്നാണ് തങ്ങളുടെ ഓപ്പറേഷണൽ നെറ്റ്വർക്കിനെ ജിയോ തന്നെ വിശേഷിപ്പിക്കുന്നത്.

ജിയോയുടെ പരിഷ്കരിച്ച് 5ജി പ്ലാനുകളുടെ വിശദവിവരങ്ങൾ ഇപ്രകാരമാണ്:

189 രൂപയ്ക്ക് 28 ദിവസം കാലാവധിയിൽ 2ജിബി ഡാറ്റ
249 രൂപയ്ക്ക് പ്രതിദിനം 1 ജിബി ഡാറ്റ 28 ദിവസം കാലാവധിയിൽ
299 രൂപയ്ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ 28 ദിവസം കാലാവധിയിൽ
349 രൂപയ്ക്ക് പ്രതിദിനം 2 ജിബി ഡാറ്റ 28 ദിവസം കാലാവധിയിൽ
399 രൂപയ്ക്ക് പ്രതിദിനം 2.5 ജിബി ഡാറ്റ 28 ദിവസം കാലാവധിയിൽ
449 രൂപയ്ക്ക് പ്രതിദിനം 3ജിബി ഡാറ്റ 28 ദിവസം കാലാവധിയിൽ

579 രൂപയ്ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ 56 ദിവസം കാലാവധിയിൽ
629 രൂപയ്ക്ക് പ്രതിദിനം 2 ജിബി ഡാറ്റ 56 ദിവസം കാലാവധിയിൽ
479 രൂപയ്ക്ക് 6 ജിബി ഡാറ്റ 84 ദിവസം കാലാവധിയിൽ
799 രൂപയ്ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ 84 ദിവസം കാലാവധിയിൽ
859 രൂപയ്ക്ക് പ്രതിദിനം 2 ജിബി ഡാറ്റ 84 ദിവസം കാലാവധിയിൽ
1199 രൂപയ്ക്ക് പ്രതിദിനം 3 ജിബി ഡാറ്റ 84 ദിവസം കാലാവധിയിൽ
1899 രൂപയ്ക്ക് 24 ജിബി ഡാറ്റ 336 ദിവസം കാലാവധിയിൽ
3599 രൂപയ്ക്ക് പ്രതിദിനം 2.5 ജിബി ഡാറ്റ 365 ദിവസം കാലാവധിയിൽ

പുതിയ പ്ലാനുകൾക്ക് പുറമേ, ജിയോ സേഫ്, ജിയോ ട്രാൻസ്ലേറ്റ് തുടങ്ങി പുതിയ രണ്ട് ആപ്ലിക്കേഷനുകളും ജിയോ അവതരിപ്പിക്കുന്നുണ്ട്. കാളിംഗ്, മെസേജിംഗ്, ഫയൽ ട്രാൻസ്ഫർ എന്നിവയ്ക്ക് ഉപകരിക്കുന്ന ജിയോ സേഫിന് പ്രതിമാസം 199 രൂപയാണ് ചാർജ്ജ്. വോയ്സ് കാളുകൾ, വോയ്സ് മെസേജുകൾ, ടെക്സ്റ്റുകൾ, ഇമേജുകൾ എന്നിവ വിവർത്തനം ചെയ്യാൻ ഉപയോഗിക്കുന്ന എഐ ആപ്പ് ആണ് ജിയോ ട്രാൻസ്ലേറ്റ്. പ്രതിമാസം 99 രൂപയാണ് ഇതിന്റെ നിരക്ക്.

Share
Leave a Comment

Recent News