ന്യൂഡൽഹി: ആണവ പോർമുന കഴിഞ്ഞാൽ ഏറ്റവും മാരക ശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് ഇന്ത്യ. സെബെക്സ് 2 എന്നാണിതിന് പേര് നൽകിയിട്ടുള്ളത്. ഇതിനോടകം ഇന്ത്യൻ നാവിക സേന സാക്ഷ്യപ്പെടുത്തിയ സെബെക്സ് 2, ഇന്ത്യയുടെ സ്‌ഫോടകവസ്‌തു ശേഷിയുടെ കാര്യത്തിൽ ഒരു കുതിച്ചു ചാട്ടമായാണ് കരുതപ്പെടുന്നത്. പൊതുവെ ഉപയോഗിക്കുന്ന ട്രൈ നൈട്രോ ടൂളുവിന് അഥവാ ടി എൻ ടി യുടെ രണ്ടിരട്ടി പ്രഹരശേഷിയാണ് സെബെക്സ് 2 നുള്ളത്.
ഇതോടു കൂടി ഭാരത്തിൽ വിട്ടുവീഴ്ച തന്നെ ആഗോളതലത്തിൽ തന്നെ ഏറ്റവും ശക്തമായ ആണവ ഇതര സ്ഫോടകവസ്തുക്കളുടെ പട്ടികയിലാണ് ഇപ്പോൾ ഇത് സ്ഥാനം പിടിച്ചിട്ടുള്ളത്.
മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ഇക്കണോമിക് എക്‌സ്‌പ്ലോസീവ് ലിമിറ്റഡ് (ഇഇഎൽ) വികസിപ്പിച്ചെടുത്ത സെബെക്‌സ് 2 ഉയർന്ന ഉരുകൽ സ്‌ഫോടന (എച്ച്എംഎക്‌സ്) കോമ്പോസിഷൻ പ്രകാരമാണ് പ്രവർത്തിക്കുന്നത് . ഈ ഫോർമുലേഷൻ വാർഹെഡുകൾ, ഏരിയൽ ബോംബുകൾ, പീരങ്കി ഷെല്ലുകൾ, മറ്റ് യുദ്ധോപകരണങ്ങൾ എന്നിവയുടെ മാരകശേഷി ഗണ്യമായി വർദ്ധിപ്പിക്കുന്നു.
സെബെക്സ് 2, നാവികസേന അതിൻ്റെ പ്രതിരോധ കയറ്റുമതി പ്രൊമോഷൻ സ്കീമിന് കീഴിൽ വിലയിരുത്തുകയും പരീക്ഷിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. “ഇതിന്റെ വികസനം നിലവിലുള്ള ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ശക്തിയും കാര്യക്ഷമതയും വർദ്ധിപ്പിക്കും,” അതേസമയം അവസാന സർട്ടിഫിക്കേഷൻ കഴിഞ്ഞയാഴ്ച പൂർത്തിയായതായും അധികൃതർ പറഞ്ഞു.








