ന്യൂഡൽഹി: പ്രതിപക്ഷ നേതാവിന്റെ അന്തസത്ത തകർക്കുന്ന വിധത്തിൽ സഭയിൽ നാണമില്ലാതെ പച്ചക്കള്ളം പറഞ്ഞ് രാഹുൽ ഗാന്ധി. മുഴുവൻ ഹിന്ദുക്കളെയും അക്രമകാരികൾ എന്ന് വിളിച്ച് അപമാനിച്ചത് പോരാതെയാണ് സഭയെയും മുഴുവൻ ഇന്ത്യക്കാരെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ അഗ്നിവീർ പദ്ധതിയെ കുറിച്ച് രാഹുൽ ഗാന്ധി കള്ളം പ്രചരിപ്പിച്ചത്. എന്നാൽ സഭയ്ക്ക് ശേഷമുള്ള പത്ര സമ്മേളനത്തിൽ ശക്തമായി തിരിച്ചടിച്ച് ബി ജെ പി നേതാക്കൾ രംഗത്ത് വന്നതും ശ്രദ്ധേയമായി.
ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെൻ്റിനുള്ള അഗ്നിപഥ് പദ്ധതിയെ പരാമർശിച്ച് കൊണ്ടാണ് , സർക്കാർ അഗ്നിവീരന്മാരെ “ഉപയോഗിച്ച് വലിച്ചെറിയുന്ന തൊഴിലാളികൾ” ആയി കണക്കാക്കുന്നുവെന്നും അവർക്ക് “ഷഹീദ്” (രക്തസാക്ഷി) പദവി പോലും നൽകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞത്.
എന്നാൽ രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പൂർണ്ണമായും പൊളിച്ചടുക്കി കൊണ്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത് വന്നു.
അഗ്നിവീറുകളെ സർക്കാർ പരിഗണിക്കുന്നില്ല എന്നത് പച്ചക്കള്ളമാണെന്നും ഡ്യൂട്ടിക്കിടെ ജീവൻ വെടിയുന്ന അഗ്നിവീറിന് ഒരു കോടി രൂപയാണ് നഷ്ടപരിഹാരം ലഭിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി .
പാർലമെൻ്റിനെ തെറ്റിദ്ധരിപ്പിക്കരുതെന്ന് മുൻ കോൺഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെട്ട കേന്ദ്രമന്ത്രി, അഗ്നിപഥ് പദ്ധതിയെക്കുറിച്ചുള്ള മുൻ കോൺഗ്രസ് അധ്യക്ഷൻ്റെ അവകാശവാദങ്ങൾ സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യാനും ലോക്‌സഭാ സ്പീക്കർ ഓം ബിർളയോട് അഭ്യർത്ഥിച്ചു.
Discussion about this post