ന്യൂഡൽഹി:രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയ്ക്ക് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. ഉച്ചയ്ക്കു ശേഷമാണ് പ്രധാനമന്ത്രി മറുപടി പറയുക.പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഇന്നലെ ഗുരുതരമായ വിമർശനങ്ങളാണ് നന്ദി പ്രമേയത്തെ എതിർത്ത് സഭയിൽ വ്യക്തമാക്കിയത്. രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പരാമർശങ്ങൾ ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ പരാമർശിച്ചിരുന്നു.
രാജ്യസഭയിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് പൂർത്തിയാകും. രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ പരാമർശങ്ങൾക്കെതിരെ പ്രതിഷേധിക്കാനാണ് ബിജെപി തീരുമാനം. വിഷയത്തിൽ സ്പീക്കർക്ക് പരാതി നൽകുന്നത് അടക്കമുള്ള നടപടികൾ ആകും ബിജെപി സ്വീകരിക്കുക.
Discussion about this post