തിരുവനന്തപുരം :ഗവൻണർക്കെതിരെ അധിക്ഷേപ പരാമർശവുമായി സിപിഎം സംരക്ഷണത്തിൽ സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്.ഭ്രാന്തുള്ളവർക്ക് എംപിയോ എംഎൽഎയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാൽ ഭ്രാന്തുള്ളവർ ഗവർണർ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കണ്ണൂരില്‍ കെ എസ് ഇ ബി ഓഫീസേര്‍സ് അസോസിയേഷന് പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം..
ഭ്രാന്തുള്ളവര്‍ക്ക് എം പിയോ എം എല്‍ എയോ ആകാനാവില്ലെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ല. ഭാവിയില്‍ ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണറാകും എന്ന ദീര്‍ഘ വീക്ഷണത്തിലായിരിക്കാം ഈ വകുപ്പ് ഒഴിവാക്കിയത് എന്ന് നമുക്ക് പറയാനാകില്ല,’ എന്നായിരുന്നു സ്വരാജിന്റെ വിവാദ പരാമര്‍ശം.
Discussion about this post