ചെന്നെ: തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബന്ധുവാർപെട്ടി സ്വദേശികളായ മാരിസ്വാമി, രാജ്കുമാർ, മോഹൻ, ശെൽവകുമാർ എന്നിവരാണ് മരിച്ചത്. വിരുദുനഗർ ജില്ലയിലെ ബന്ധുവാർപെട്ടിയിലാണ് സംഭവം.
പൊട്ടിത്തെറിയിൽ മൂന്ന് കെട്ടിടങ്ങൾ പൂർണമായും തകർന്നു. രാവിലെ എട്ട് മണിയോടെ തൊഴിലാളികൾ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയായിരുന്നു സംഭവം. മൂന്ന് കെട്ടിടങ്ങളിലായി പത്തിലധികം തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരം.
ആദ്യത്തെ പൊട്ടിത്തെറിയുണ്ടായപ്പോൾ തന്നെ പലരും ഇറങ്ങിയോടിയിരുന്നു. സഭേവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post