ന്യൂഡൽഹി : അമ്മയുടെ പേരിൽ ഒരു മരം നട്ടുപിടിപ്പിടിക്കുന്ന കേന്ദ്രത്തിന്റെ പുതിയ പദ്ധതിയെ രാജ്യത്തിന് പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിസ്ഥിതി ദിനത്തിലാണ് അമ്മമാരെ ആദരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. അമ്മയുടെ പേരിൽ ഒരു മരം” എന്ന ക്യാമ്പയിന്റെ ഭാഗമായി അമ്മയെ ആദരിച്ചുകൊണ്ട് പരിസ്ഥിദിനത്തിൽ വൃക്ഷതൈകൾ നടാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
മൻ കി ബാത്ത് പരിപാടിയുടെ 111 -ാം എപ്പിസോഡിൽ രാജ്യത്തെ അഭിസംബോധന ചേയ്യവേ നമ്മുടെ അമ്മയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയോടെയാണ് രാജ്യത്തുടനീളം ഏക് പെദ് മാ കേ നാം എന്ന ക്യാമ്പയിൻ ആരംഭിച്ചത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ബുദ്ധ ജയന്തി പാർക്കിൽ അമ്മയുടെ പേരിലുള്ള അരയാൽ വൃക്ഷതൈ നട്ടുകൊണ്ടാണ് അദ്ദേഹം ക്യാമ്പയിന് തുടക്കം കുറിച്ചത്.
സെപ്റ്റംബർ മാസത്തോടെ 80 കോടി മരങ്ങളും അടുത്ത വർഷം മാർച്ചോടെ 140 കോടി മരങ്ങളും നട്ടുപിടിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ക്യാമ്പയിന് പ്രചാരം നൽകുന്നതിനായി വിദ്യാഭ്യാസവകുപ്പ് 7.5 ലക്ഷം സ്‌കൂളുകളിലെ ഇക്കോ ക്ലബുകളെ ചുമതലപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു.









