ന്യൂഡൽഹി : ജനം വിജയിപ്പിച്ചത് പ്രതീക്ഷയുടെ രാഷ്ട്രീയത്തെയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 60 വർഷത്തിന് ശേഷമാണ് ഒരു സർക്കാർ തുടർച്ചയായി മൂന്നാം തവണയും അധികാരം നിലനിർത്തുന്നത്. ഇത് ഒരു സാധാരണ കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു.
എൻഡിഎയുടെ വൻ വിജയത്തെ പ്രതിപക്ഷം ബ്ലാക്ക് ഔട്ട് ചെയ്യാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസും അതിന്റെ ‘മുഴുവൻ ആവാസവ്യവസ്ഥയും’ ഹിന്ദുത്വത്തെ നിന്ദിക്കാനും ദുരുപയോഗം ചെയ്യാനും അപമാനിക്കാനും ശ്രമിക്കുന്നതായും മോദി ആരോപിച്ചു.
കോൺഗ്രസ് ലോക്‌സഭയിൽ ഹിന്ദുക്കൾ അക്രമികളാണെന്ന് പറഞ്ഞു.ഇതാണോ നിങ്ങളുടെ മൂല്യങ്ങൾ? ഇതാണോ നിങ്ങളുടെ സ്വഭാവം? ഇതാണോ രാജ്യത്തെ ഹിന്ദുക്കളോടുള്ള നിങ്ങളുടെ സനേഹം എന്നും പ്രധാനമന്ത്രി ചോദിച്ചു.








