കൊച്ചി: ബിയര്‍-വൈന്‍ പാര്ലറുടമകളിലെ ഒരു വിഭാഗം പുതിയ സംഘടന രൂപീകരിച്ചതോടെ ബാറുടമകളുടെ സംഘടനയായ കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് പിളര്‍ന്നു.
കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ സംഘടനയ്ക്ക് രൂപം നല്കാന് തീരുമാനമായത്. വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയത്.
ബാര്‍കോഴയുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സ് കേസില്‍ പുതിയ സംഘടന കക്ഷിചേരില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്കുന്നതില് സജീവമായി നിലകൊള്ളുമെന്നും നേത്യത്വം വ്യക്തമാക്കി.
മുന്‍ നേതൃത്വത്തിനോടുള്ള അമര്‍ഷമാണ് പുതിയ സംഘടനയുടെ രൂപീകരണത്തിന് കാരണമായത്. വീര്യം കൂടിയ മദ്യം വില്‍ക്കുന്ന ഫൈവ് സ്റ്റാര്‍ ബാറുടമകളും ബിയര്‍ ആന്റ് വൈന്‍ ഹോട്ടലുടമകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്നും ഇത് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുന്നതിനു തടസമായെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ബാറുടമകളുടെ സംഘടന വ്യക്തിപരമായ താല്പര്യങ്ങള്ക്ക് മുന്‍തൂക്കം നല്‍കിയെന്നും ആരോപിക്കുന്നുണ്ട്.
Discussion about this post