എന്തുകൊണ്ട് മദ്യദുരന്തത്തിൽ ഇരയായവരെ സന്ദർശിക്കാതെ ഹത്രാസിലേക്ക് പോയി?;രാഹുൽ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത് ; ബിജെപി

Published by
Brave India Desk

ലക്‌നൗ : രാഹുൽ ഗാന്ധി എന്തുകൊണ്ട് കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ ഇരയായവരെ സന്ദർശിച്ചില്ല എന്ന ചോദ്യവുമായി ബിജെപി നേതാവ് സിആർ കേശവൻ. രാഹുൽ ഗാന്ധി രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് രാഹുൽ ഹത്രാസിലേക്ക് പോയത് എന്ന് സിആർ കേശവൻ പറഞ്ഞു.

കള്ളക്കുറിച്ചിയിലെ അനധികൃത മദ്യദുരന്തത്തിൽ മരിച്ച നിരപരാധികളുടെ കുടുംബങ്ങളെ സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്ക് എന്ത് കൊണ്ട് സഹാനുഭൂതി ഉണ്ടായില്ല?… രാഹുലോ എംകെ സ്റ്റാലിനോ ഈ ഇരകളുടെ കുടുംബങ്ങളെ എന്തുകൊണ്ട് ആശ്വസിപ്പിച്ചില്ല…, രാഹുൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നേട്ടങ്ങൾ മാത്രമാണ് നോക്കുന്നത് എന്ന് സിആർ കേശവൻ പറഞ്ഞു.

പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റതുമുതൽ രാഹുൽ ഗാന്ധി ഭയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് സുധാൻഷു ത്രിവേദി പറഞ്ഞു.

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ രാഹുൽ ഗാന്ധി മൗനം വെടിയണം. ഇൻഡി സഖ്യത്തിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഭരിക്കുന്ന തമിഴ്നാട്ടിൽ 50 ലധികം ആളുകളാണ് മരിച്ചത്. അവരിൽ ഭൂരിഭാഗവും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. എന്നാൽ രാഹുൽ അവിടെ പോകുന്നത് മാറ്റിവയ്ച്ചു. നിങ്ങൾ അതിനെക്കുറിച്ച് ഒന്നും തന്നെ സംസാരിച്ചിട്ടില്ല . രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു സംഭവവും കഴുകന്റെ കണ്ണുകൊണ്ട് കാണരുത് എന്നും സുധാൻഷു ത്രിവേദി കൂട്ടിച്ചേർത്തു.

Share
Leave a Comment

Recent News