ഭക്ഷണം പോലെ തന്നെ പ്രധാനമാണ് വെള്ളമെന്ന് അറിയാമല്ലോ? ദിവസവും എട്ട് ഗ്ലാസ് വെള്ളമങ്കിലും ശരാശരി ഒരു മനുഷ്യൻ കുടിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. നമ്മൾ മലയാളികൾ നല്ല പതിമുഖവമോ കരിങ്ങാലിയോ തുളസിയോ ഏലക്കയോ അങ്ങനെ ഏതെങ്കിലും ഫ്‌ളേവറുകൾ ചേർത്ത വെള്ളം കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇതിൽ പലരും കുടിക്കുന്ന ഒന്നാണ് കരിങ്ങാലി വെള്ളം. നല്ല പിങ്ക് കളറിലുള്ള ഈ വെള്ളം ശീലമാക്കിയവർ ഒരുപാടുണ്ട്.
പ്രസിദ്ധമായ ഒരു ഔഷധസസ്യമാണ് കരിങ്ങാലി.നമ്മുടെ നാട്ടിൽ കരിങ്ങാലിയിട്ട് തിളപ്പിച്ച വെള്ളം (കരിങ്ങാലി വെള്ളം ) ഹോട്ടലുകളിലും കല്യാണ സദ്യകൾക്കും സർവ്വസാധാരണമായി ഉപയോഗിച്ചുവരുന്നു.മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് ഇത്. ഇതിന്റെ ശാസ്ത്രീയനാമം അക്കേഷ്യ കറ്റെച്ചു (Acacia catechu). 15 മീറ്റർ വരെ ഉയരത്തിൽ വളരുന്നു.മകയിരം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണിത്.
കരിങ്ങാലി വെള്ളം കുടിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ ഇല്ലാതാകുന്നു. രക്തത്തെ ശുദ്ധീകരിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കരിങ്ങാലി. കരിങ്ങാലി വെള്ളം കഴിക്കുന്നതിലൂടെ രക്തശുദ്ധീകരണം നടക്കുന്നു.ഇത് രക്തം ശുദ്ധീകരിക്കുന്നതോടൊപ്പം ചർമ്മത്തിലെ ചൊറിച്ചിൽ, അലർജി, ത്വക്ക് രോഗം എന്നീ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ചുമ, ജലദോഷം എന്നീ അവസ്ഥകൾ കൊണ്ട് കഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ അതിന് പരിഹാരം കാണാൻ അൽപം ചൂടുള്ള കരിങ്ങാലി വെള്ളം കുടിക്കാവുന്നതാണ്. ഇത് ചുമയെ ഇല്ലാതാക്കി കഫക്കെട്ട് പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
കുട്ടികളിലും മുതിർന്നവരിലും ഉൾപ്പടെ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് കൃമിശല്യം. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കരിങ്ങാലി വെള്ളം. ദിവസവും വെള്ളം കുടിക്കുമ്പോൾ പച്ച വെള്ളം കുടിക്കാതെ അൽപം കരിങ്ങാലി വെള്ളം കുടിച്ച് നോക്കൂ.
ഇത് പല്ല് വേദന, വായ്‌നാറ്റം മോണരോഗം എന്നീ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കരിങ്ങാലി വെള്ളം.
കരിങ്ങാലി, നെല്ലിക്ക, തേൻ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പാനീയം ദുർമേദസ് അകറ്റാൻ ഏറെ നല്ലതാണെന്ന് ആയുർവേദം പറയുന്നു. ഇത് കഷായ രൂപത്തിലാണ് ഉണ്ടാക്കേണ്ടത്. കരിങ്ങാലിക്കഷായം എന്ന് വേണമെങ്കിൽ പറയാം.ഇത് തയ്യാറാക്കാൻ ആവശ്യത്തിന് കരിങ്ങാലിക്കാതലും നെല്ലിക്കയും എടുക്കാം. നെല്ലിക്ക ചതച്ച് ഇടാം. ഇത് എത്ര വെള്ളത്തിലിട്ട് തിളപ്പിയ്ക്കുന്നുവോ ആ വെള്ളം മൂന്നിൽ ഒന്നായി കുറയണം. കുറഞ്ഞ തീയിൽ ഇത് ഇട്ട് തിളപ്പിയ്ക്കണം. ആറി ഇളം ചൂടാകുമ്പോൾ ഊറ്റിയെടുത്ത് ഇതിൽ അൽപം തേൻ ചേർത്തിളക്കി കുടിയ്ക്കാം.
Leave a Comment