ഡല്‍ഹി: മൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍. വിറകുകത്തിച്ചു സംസ്കരിക്കുന്നതു പരിസ്ഥിതി മലിനീകരണമുണ്ടാക്കുമെന്നും ബദല്‍ മാര്‍ഗങ്ങള്‍ പരിസ്ഥിതി മന്ത്രാലയം പരിശോധിക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
.ചിതാഭസ്മം നദിയിലൊഴുക്കുന്നതു ജലമലിനീകരണം സൃഷ്ടിക്കുമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. ജസ്റ്റിസ് യു.ഡി.സാല്‍വി അധ്യക്ഷനായ ബെഞ്ചാണ് പരിസ്ഥിതി സൗഹൃദ ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയത്.
പരിസ്ഥിതി സൗഹൃദ രീതികള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. ബോധവല്‍ക്കരണത്തിനു മതനേതാക്കള്‍ മുന്‍കയ്യെടുക്കണം. വൈദ്യുതിയും സിഎന്ജിയുമുപയോഗിക്കുന്ന ശ്മശാനങ്ങള്‍ ഉപയോഗിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ അറിയിച്ചു.
അഭിഭാഷകനായ ഡി.എം.ഭല്ലയുടെ ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ നിര്‍ദേശം. പരമ്പരാഗത സംസ്കാരരീതി വായുമലിനീകരണം ഉള്‍പ്പെടെയുള്ളവയ്ക്കു കാരണമാകുന്നുവെന്നും ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് ഭല്ല ഹര്‍ജി നല്‍കിയത്.
Discussion about this post