തിരുവനന്തപുരം : ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. തിരുവനന്തപുരത്താണ് സംഭവം നടന്നത്. പേയാട് തച്ചോട്ടുകാവിൽ വച്ചായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ചത്.
വാഹനമിടിച്ച് പരിക്കേറ്റ് വീണ ബൈക്ക് യാത്രക്കാരനെ ഉടൻതന്നെ പോലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. തൂങ്ങാൻപാറയിൽ നടന്ന ഒരു ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് മടങ്ങി വരുമ്പോൾ ആയിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ചത്.
Discussion about this post