ഡല്‍ഹി: പത്താന്‍കോട്ടിലെ ഭീകരക്രമണത്തെ പ്രകീര്‍ത്തിച്ച് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകര തലവനുമായ ഹഫീസ് സെയ്ദ്. ഇന്ത്യയില്‍ കൂടുതല്‍ ഭീകരാക്രമണം അഴിച്ചുവിടാന്‍ ഭീകര തലവന്‍ പാക്കിസ്ഥാനില്‍ നടന്ന പൊതുപരിപാടിക്കിടയിലെ പ്രഭാഷണത്തില്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.
സെയ്ദ് ആഹ്വാനം ചെയ്തത്. പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയത് പോലെ നിരവധി ആക്രമണങ്ങള്‍ ഇനിയും നടത്തണമെന്നാണ് ആഹ്വാനം. കൂടുതല്‍ രക്തച്ചൊരിച്ചിലുണ്ടാക്കുന്ന ആക്രമണമാണ് വേണ്ടതെന്നാണ് പ്രസംഗത്തില്‍ ഹഫീസ് സെയ്ദ് പറയുന്നത്.
ഭീകരസംഘടനയായ ജമായത്ത് ഉദ്ദവയുടെ തലവനാണ് ഹഫീസ് സെയ്ദ്. ഇസ്ലാമാബാദിലെ ഭീകര സംഘടന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും പാകിസ്ഥാനില്‍ റോന്ത് ചുറ്റുന്നതിനും റാലിയും പൊതുയോഗവും വിളിച്ച് ചേര്‍ക്കുന്നതിലും ഹഫീസ് സെയ്ദിന്റെ സംഘത്തിന് തടസമൊന്നുമുണ്ടാവാറില്ല.
ലഷ്കര്‍ ഇ തൊയ്ബയുടെ സ്ഥാപകന്‍ കൂടിയാണ് സെയ്ദ്. 2008ല്‍ മുംബൈയില്‍ ആക്രമണം നടത്തിയതിന്റെ സൂത്രധാരനും ഇയാളാണ്. 166 പേരാണ് മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സെയ്ദിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും പാക്കിസ്ഥാന് ഹഫീസ് സെയ്ദിനെ സംരക്ഷിക്കുകയാണ് ഉണ്ടായത്.
Discussion about this post