ന്യൂഡൽഹി: മറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം ലഭിക്കും വരെ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. ഹസീന ഗാസിയാബാദിലെത്തിയതിന് പിന്നാലെ ഡൽഹയിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഹസീനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുമോയെന്നതിൽ വ്യക്തതയില്ല.
നിലവിൽ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സുരക്ഷാകാര്യ കാബിനറ്റ് സമിതി യോഗം ഡൽഹിയിൽ ചേർന്ന് ബംഗ്ലദേശിലെ സ്ഥിതിഗതികൾ വിലയിരുത്തുകയാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
യു.കെയിൽ രാഷ്ട്രീയ അഭയം നേടാനാണ് ഹസീനയുടെ നീക്കം. 76-കാരിയായ ഹസീന, സഹോദരി രെഹാനയ്ക്കൊപ്പമാണ് ബംഗ്ലാദേശ് വിട്ടത്. രെഹാനയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്
Discussion about this post